ബീജത്തിന്റെ സഹായമില്ലാതെ കൃത്രിമ ഭ്രൂണം നിർമ്മിച്ചെടുത്ത് ശാസ്ത്രജ്ഞർ

ഇസ്രായേലിലെ വെയ്‌സ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ ബീജത്തിന്റെ സഹായമില്ലാതെ കൃത്രിമ ഭ്രൂണം നിർമ്മിച്ചെടുത്തു പെട്രി ഡിഷിൽ വളർത്തിയെടുത്ത സ്റ്റെം സെല്ലുകൾ ഉപയോഗിച്ചാണ് ഗർഭാശയത്തിന് പുറത്ത് ബീജസങ്കലനത്തിന്റെ ആവശ്യമില്ലാതെ ആദ്യത്തെ സിന്തറ്റിക് ഭ്രൂണം വികസിപ്പിച്ചെടുത്തത്.

ബീജസങ്കലനം നടക്കാത്ത അണ്ഡങ്ങൾ ഉപയോഗിച്ച് ബീജത്തിന്റെ സഹായമില്ലാതെയാണ് ഭ്രൂണം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പെട്രി ഡിഷിൽ വളർത്തിയെടുത്ത എലിയുടെ സ്റ്റെം സെല്ലുകളാണ് ഭ്രൂണം വികസിപ്പിക്കാൻ ഗവേഷക സംഘം ഉപയോഗിച്ചത്.

പല കോശങ്ങളായി സ്വയം വിന്യസിക്കാനുള്ള കോശങ്ങളുടെ കഴിവാണ് ഗവേഷണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതിനെ സഹായിക്കാനായി ഗർഭപാത്രത്തിലെ പ്ലസെന്റയിലുള്ള പോലത്തെ അന്തരീക്ഷം കോശങ്ങൾക്ക് പോഷകങ്ങൾ നൽകുന്നതിനായി ഒരുക്കിയെന്ന് വെയ്‌സ്മാൻസ് മോളിക്കുലർ ജനറ്റിക് ഡിപ്പാർട്ട്‌മെന്റിലെ ഗവേഷണ സംഘത്തിന്റെ തലവനായ പ്രൊഫസർ ജേക്കബ് ഹന്ന വെളിപ്പെടുത്തി.

Leave A Reply