ട്രാഫിക് പിഴ അടച്ചു തീർക്കാനുള്ള സമയപരിധി നീട്ടി ഷാർജ

ട്രാഫിക് പിഴകൾ 50 ശതമാനം ഇളവിൽ അടച്ചുതീർക്കാനുള്ള സമയപരിധി ഞായറാഴ്ച വരെ നീട്ടിയതായി ഷാർജ അധികൃതർ വ്യക്തമാക്കി. ജൂലൈ 31ന് തീരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

പിഴകൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും അൽ അസ്റയിലെ ഹെഡ്ക്വാർേഴ്‌സിലും ഖോർഫക്കാനിലും കൽബയിലുമുള്ള ഗതാഗത വകുപ്പിന്റെ ഓഫീസ് വഴിയും അടക്കാം.2015 ജനുവരി ഒന്നു മുതൽ 2022 മാർച്ച് 31വരെ ചുമത്തിയ പിഴകളാണ് ഇളവിന് പരിഗണിക്കുന്നത്. പൊതുജനങ്ങൾ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

 

Leave A Reply