മുൻ എം.എൽ.എ പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു

കൊ​ല്ലം: മു​ൻ എം​എ​ൽ​എ​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ൻ അ​ന്ത​രി​ച്ചു. 63 വയസ്സായിരുന്നു.

ഇന്ന് വൈകുന്നേരത്തോടെ വീട്ടിലെ ടോയ്ലറ്റിൽ കാൽവഴുതിവീഴുകയായിരുന്നു അദ്ദേഹം. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതായതോടെയാണ് വീട്ടുകാർ ശ്രദ്ധിച്ചത്. വീട്ടിലുള്ളവർ നോക്കുമ്പോൾ അദ്ദേഹം ശുചിമുറിയിൽ കിടക്കുന്ന നിലയിലായിരുന്നു. ‌‌‌

ഉ​ട​ൻ​ത​ന്നെ പ്ര​താ​പ​വ​ർ​മ്മ​യെ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കെ​എ​സ്‌​യു​വി​ലൂ​ടെ​യാ​ണ് പ്ര​താ​പ​വ​ർ​മ്മ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ​ത്. ചാ​ത്ത​ന്നൂ​ർ മു​ൻ എം​എ​ൽ​എ​യാ​ണ് അ​ദ്ദേ​ഹം. കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Leave A Reply