നീതി ആയോഗ് പരിപാടിയിൽ പങ്കെടുക്കാനായി മമതാ ബാനർജി ഡൽഹിയിൽ

നീതി ആയോഗ് പരിപാടിയിൽ പങ്കെടുക്കാനായി  പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി  ഡൽഹിയിൽ . അടുത്ത നാലു ദിവസം മമതബാനർജി ഡൽഹിയിൽ തങ്ങും. നിതി ആയോഗ് പരിപാടിയിൽ പങ്കെടുക്കാനാണ് മമത പ്രധാനമായും ന്യൂഡൽഹി സന്ദർശിക്കുന്നത്, എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് സാധ്യതയുണ്ടെന്നും ടിഎംസി  വൃത്തങ്ങൾ അറിയിച്ചു.

രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെയും മമത സന്ദർശിച്ചേക്കും. ആഗസ്റ്റ് ഏഴിനാണ് നീതി ആയോഗ് പരിപാടി.ടിഎംസി  രാജ്യസഭാംഗം സുഖേന്ദു ശേഖർ റോയിയുടെ വസതിയിൽ പാർട്ടി എംപിമാരുമായും  മമതാ ബാനർജി കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് ഇതര പ്രതിപക്ഷ നേതാക്കളുമായി ടിഎംസി മേധാവി  കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Leave A Reply