ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ മന്ത്രി ആര്‍ ബിന്ദുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

തൃശൂർ: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവര്ത്തനങ്ങളുടെ മുന്നൊരുക്കങ്ങള് അവലോകനം ചെയ്യാന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്.ബിന്ദുവിന്റെ അധ്യക്ഷതയില് യോഗം ചേര്ന്നു.
നിലവില് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എങ്കിലും കനത്ത ജാഗ്രത പുലര്ത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മണ്ഡത്തിലെ 5 കേന്ദ്രങ്ങളില് ക്യാമ്പുകള് ആരംഭിച്ചിട്ടുണ്ടെന്നും മഴ ശക്തമായാല് കൂടുതല് കേന്ദ്രത്തില് ക്യാമ്പുകള് ആരംഭിക്കേണ്ടി വരുമെന്നും ക്യാമ്പുകള് ആരംഭിക്കുന്നതിനായുള്ള സ്ഥലങ്ങള് കണ്ടെത്തിയിട്ടുണ്ടെന്നും മുമ്പ് വെള്ളം കയറിയ സ്ഥലങ്ങള് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര് അറിയിച്ചു.
ക്യാമ്പുകളില് പ്രതിരോധ മരുന്നുകള്, കുടിവെള്ളം തുടങ്ങിയവ കരുതണമെന്നും, ഏത് അടിയന്തര സാഹചര്യവും നേരിടാന് തയ്യാറായിരിക്കണമെന്നും എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്ത്തനങ്ങള് നടത്തണമെന്നും ഏകോപനത്തിനായി മന്ത്രി ഓഫീസ് കേന്ദ്രീകരിച്ച് കണ്ട്രോള് റൂം ആരംഭിക്കണമെന്നും തീരുമാനിച്ചു. കണ്ട്രോള് റൂം ഓഫീസ് നമ്പര് 9946777988, 7012838350.
ഇരിങ്ങാലക്കുട പിഡബ്ല്യൂഡി റസ്റ്റ് ഹൗസില് ചേര്ന്ന യോഗത്തില് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, വെള്ളാങ്ങല്ലൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, കാട്ടൂര് പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്, കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, ആളൂര് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് തമ്പി, പടിയൂര് പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്, ഇരിങ്ങാലക്കുട നഗരസഭ വികസന കാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്‌സണ് സി.സി. ഷിബിന്, മുകുന്ദപുരം താലൂക്ക് തഹസില്ദാര് കെ.ശാന്തകുമാരി, മണ്ഡലം നോഡല് ഓഫീസര് കെ.സി.ജിനീഷ് വിവിധ പഞ്ചായത്ത് സെക്രട്ടറിമാര്, വില്ലേജ് ഓഫീസമാര് വിവിധ വകുപ്പുകളുടെ ചുമതലക്കാര് തുടങ്ങിയവര് പങ്കെടുത്തു.
Leave A Reply