മത്സ്യഫെഡിന്റെ അന്തിപ്പച്ച തട്ടിപ്പ് കേസിൽ രണ്ടാമനും അറസ്റ്റില്‍

കൊല്ലം: മത്സ്യഫെഡിന്റെ അന്തിപ്പച്ചയുടെ വരുമാനത്തില്‍ നിന്ന് 97 ലക്ഷം രൂപയുടെ തിരിമറി നടത്തിയ കേസില്‍ രണ്ടാം പ്രതി അറസ്റ്റിൽ.മത്സ്യഫെഡ് ജൂനിയര്‍ അസിസ്​റ്റന്റ് കരുനാഗപ്പള്ളി ആദിനാട് തെക്ക് കരിച്ചാഴി ചിറയില്‍ വീട്ടില്‍ അനിമോന്‍ (46) അറസ്റ്റിലായത്.താത്കാലിക ജീവനക്കാരനായ വാടി, കൊച്ചുകാളി അഴികത്ത് മഹേഷ് (32) നേരത്തെ പിടിയിലായിരുന്നു.

മത്സ്യഫെഡിന്റെ ശക്തികുളങ്ങരയിലെ പ്രീ പ്രോസസിംഗ് സെന്ററില്‍ ജോലി നോക്കുകയായിരുന്ന ഇരുവരും 2021 ജനുവരി മുതല്‍ സെപ്​തംബര്‍ വരെ ഫിഷറീസ് വകുപ്പിന്റെ അന്തിപ്പച്ച വാഹനത്തില്‍ നിന്ന് ലഭിച്ച വിറ്റുവരവ് തുക കുറച്ചുകാണിച്ചാണ് തിരിമറി നടത്തിയത്. ഓഡിറ്റിങ്ങില്‍ തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പ്രോസസിംഗ് സെന്റര്‍ മാനേജര്‍ പരാതി നല്‍കിയതോടെ ഇരുവരും ഒളിവില്‍ പോയിരുന്നു.എ.സി.പി എ. അഭിലാഷിന്റെ നിര്‍ദ്ദേശത്തില്‍ ശക്തികുളങ്ങര സ്​റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗീസും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave A Reply