കള്ളപ്പണ കേസ്; സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവുത്തിന് ഇ.ഡി സമൻസ്

പത്ര ചാൾ പുനർനിർമാണ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവുത്തിന് ഇ.ഡി സമൻസ്. ഇതേകേസിൽ അറസ്റ്റിലായ റാവത്തിന്റെ ഇ.ഡി റിമാൻഡ് നീട്ടി മണിക്കൂറുകൾക്ക് ശേഷമാണ് സമൻസ് വന്നത്.

വർഷ റാവുത്തിന്റെ അക്കൗണ്ടിൽ നടന്ന ഇടപാടുകൾ പുറത്തുവന്നതിനെ തുടർന്നാണ് സമൻസ് അയച്ചതെന്ന് ഇ.ഡി പറഞ്ഞു. അക്കൗണ്ടിൽ 1.08 കോടി രൂപയുടെ ഇടപാട് നടന്നതായി ഇ.ഡി അറിയിച്ചു.

പത്രചാൾ പുനർനിർമാണത്തിലും വർഷയും സഞ്ജയ് റാവത്തിന്റെ കൂട്ടാളികളും ഉൾപ്പെട്ട അനുബന്ധ സ്വത്ത് ഇടപാടുകളിലും ക്രമക്കേട് നടന്നതായി ഇ.ഡി ആരോപിച്ചു.

Leave A Reply