കേരളശ്ശേരി ഹൈസ്‌കൂളില്‍ സ്‌കാര്‍ഫ് ദിനാചരണവും അനുമോദന സദസും സംഘടിപ്പിച്ചു

കോങ്ങാട്: കേരളശ്ശേരി ഹൈസ്‌കൂളില്‍ സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് സ്‌കാര്‍ഫ് ദിനാചരണവും അനുമോദന സദസും സംഘടിപ്പിച്ചു .പരിപാടി കേരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു.
2021-22ല്‍ രാജ്യപുരസ്‌കാര്‍ നേടിയ കേരളശ്ശേരി ഹൈസ്‌കൂളിലെ സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിക്കുകയും ചെയ്തു . പി.ടി.എ പ്രസിഡന്റ് പി. ശശി അദ്ധ്യക്ഷത വഹിച്ചു. നാടന്‍പ്പാട്ട് കലാകാരന്‍ അനീഷ് മണ്ണാര്‍ക്കാട് മുഖ്യാതിഥിയായി.

പഞ്ചായത്ത് അംഗങ്ങളായ പി. രാജീവ്, പി.സി. രാഹുല്‍, ഫെബിന്‍ റഹ്മാന്‍, സ്‌കൂള്‍ മാനേജ്‌മെന്റ് സെക്രട്ടറി നീലകണ്ഠന്‍ നമ്ബൂതിരി, പ്രധാനാദ്ധ്യാപിക പി. രാധിക, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് റോണി അബ്രഹാം, പി. രാമചന്ദ്രന്‍, ഗൈഡ് ക്യാപ്ടന്‍ കെ. തുളസിദേവി, സ്‌കൗട്ട് അദ്ധ്യാപകന്‍ വി.എം. നൗഷാദ് എന്നിവര്‍ സംസാരിച്ചു.

Leave A Reply