ബഹ്റൈനിൽ വൈ​ദ്യു​തി, വെ​ള്ളം ബി​ല്ലു​ക​ൾ അ​ട​ക്കു​ന്നതിന് പുതിയ സംവിധാനം

ബഹ്റൈനിൽ വൈ​ദ്യു​തി, വെ​ള്ളം ബി​ല്ലു​ക​ൾ അ​ട​ക്കു​ന്ന​ത്​ എ​ളു​പ്പ​മാ​ക്കി ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി ന​ട​പ്പാ​ക്കു​ന്ന പു​തി​യ സം​വി​ധാ​നം ഈ ​മാ​സം മു​ത​ൽ നി​ല​വി​ൽ​വ​രും. അ​വ​സാ​ന 12 മാ​സ​ത്തെ ബി​ൽ തു​ക​യു​ടെ ശ​രാ​ശ​രി ക​ണ​ക്കി​ലെ​ടു​ത്ത്​ ഓ​രോ മാ​സ​വും ഫി​ക്സ​ഡ്​ ബി​ൽ ന​ൽ​കു​ന്ന സം​വി​ധാ​ന​മാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്. താ​ൽ​പ​ര്യ​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഈ ​സം​വി​ധാ​ന​ത്തി​ൽ ചേ​രാ​മെ​ന്നാ​ണ്​ അ​തോ​റി​റ്റി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

വേ​ന​ൽ​ക്കാ​ല​ത്ത്​ ഉ​പ​ഭോ​ഗം കൂ​ടു​​മ്പോ​ൾ അ​മി​ത​മാ​യ ബി​ൽ അ​ട​ക്കേ​ണ്ടി​വ​രു​ന്ന​തി​ന്​ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ പ്ര​തി​മാ​സ ചെ​ല​വ്​ നി​യ​ന്ത്രി​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും. പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​വ​ർ​ക്ക്​ ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്ക​പ്പെ​ടു​മെ​ന്ന പേ​ടി​യും വേ​ണ്ട. ഓ​രോ മാ​സ​വും ക​ണ​ക്കാ​ക്കു​ന്ന ഫി​ക്സ​ഡ്​ ബി​ല്ലി​ലെ തു​ക ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ നേ​രി​ട്ട്​ ഈ​ടാ​ക്കു​ക​യാ​ണ്​ ചെ​യ്യു​ക. ഓ​രോ വ​ർ​ഷ​ത്തി​​​ന്റെ​യും അ​വ​സാ​നം യ​ഥാ​ർ​ഥ ഉ​പ​​ഭോ​ഗ​വും ഫി​ക്സ​ഡ്​ ബി​ൽ തു​ക​യും അ​വ​ലോ​ക​നം ചെ​യ്യും.

 

Leave A Reply