മലവെള്ളപ്പാച്ചിലില്‍ മലയോരത്ത് വ്യാപകമായ നാശനഷ്ടം

ആലക്കോട്: മലവെള്ളപ്പാച്ചിലില്‍ മലയോരത്ത് വ്യാപകമായ നാശനഷ്ടം. ഇന്നലെ വൈകുന്നേരത്തോടെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ മണക്കടവ് -ചീക്കാട് റോഡ് തകര്‍ന്നു.മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഒഴുകിവന്ന കല്ലുകളും ചെളിമണ്ണും മൂലം റോഡിലുള്ള കലുങ്ക് അടഞ്ഞതിനെ ത്തുടര്‍ന്ന് റോഡില്‍ കൂടി മലവെള്ളം കുത്തിയൊഴുകിയാണ് നാശനഷ്ടമുണ്ടായത്.

വാഹനഗതാഗതം തടസ്സപ്പെട്ടതോടെ ചീക്കാട് മേഖല ഒറ്റപ്പെട്ടു. വിവരമറിഞ്ഞ് ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ രാത്രി വൈകിയും ഹിറ്റാച്ചിയുടെ സഹായത്തോടെ തടസ്സം നീക്കാനുള്ള ശ്രമം തുടര്‍ന്നു. വ്യാപകമായ കൃഷിനാശവുമുണ്ടായി.

Leave A Reply