ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ വി​റ്റു; ഖത്തറിൽ റ​സ്​​റ്റാ​റ​ന്‍റി​നെ​തി​രെ ന​ട​പ​ടി

ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ വി​റ്റ​തി​ന്​ റ​സ്​​റ്റാ​റ​ന്‍റി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. റ​യ്യാ​ൻ മു​നി​സി​പ്പാ​ലി​റ്റി​ക്കു കീ​ഴി​ലെ ‘സ​തോ​ര്‍ അ​ല്‍-​ഖ​സ​ബ്’ റ​സ്റ്റാ​റ​ന്‍റാ​ണ്​ ഏ​ഴു ദി​വ​സ​ത്തേ​ക്ക്​ അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശി​ച്ച​ത്. മ​നു​ഷ്യ ഭ​ക്ഷ​ണ നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച് നി​യ​മ​ത്തി​ന്റെ ലം​ഘ​ന​വും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത ആ​ഹാ​രം വി​റ്റ​തി​നു​മാ​ണ്​ ന​ട​പ​ടി.

മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം പ​തി​വാ​യി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ക​യും ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. നി​യ​മ​ലം​ഘ​ക​രു​ടെ പ​ട്ടി​ക​യും ശി​ക്ഷ​യു​ടെ കാ​ലാ​വ​ധി​യും അ​വ​രു​ടെ വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യും. വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ ഇ​തു​വ​രെ 1100ല​ധി​കം സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടി. നി​യ​മ​ലം​ഘ​ന​ത്തി​ന്റെ ത​ര​ത്തെ​യും തീ​വ്ര​ത​യെ​യും ആ​ശ്ര​യി​ച്ചാ​ണ് എ​ത്ര ദി​വ​സം ക​ട​ക​ള്‍ അ​ട​ച്ചി​ട​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത്.

Leave A Reply