ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്നു

വേ​ന​ല​വ​ധി​ക്കു​ശേ​ഷം ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്നു. അ​വ​ധി​ക്ക് നാ​ട്ടി​ൽ​പോ​യ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങി. ബാ​ക്കി​യു​ള്ള​വ​ർ അ​ടു​ത്ത ആ​ഴ്ച​യോ​ടെ തി​രി​ച്ചെ​ത്തും. അ​ൽ ഗു​ബ്റ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ട​ക്ക​മു​ള്ള ചി​ല സ്കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ബാ​ക്കി​യു​ള്ള ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ അ​ടു​ത്ത ആ​ഴ്ച​യോ​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.

ഈ​മാ​സം പ​ത്തി​ന് മു​മ്പ് മ​സ്ക​ത്ത് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ട​ക്ക​മു​ള്ള എ​ല്ലാ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളും സാ​ധാ​ര​ണ​ഗ​തി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. നീ​ണ്ട കോ​വി​ഡ് നാ​ളു​ക​ൾ​ക്കു​ശേ​ഷം സ്കൂ​ളു​ക​ൾ പൂ​ർ​ണ​രൂ​പ​ത്തി​ൽ വീ​ണ്ടും സ​ജീ​വ​മാ​വു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി നി​ല​ച്ച പ​ഠ​നേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തോ​ടെ സ്കൂ​ളും സ്കൂ​ൾ മു​റ്റ​വും സ​ജീ​വ​മാ​വും. ര​ണ്ടു​വ​ർ​ഷ​മാ​യി ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന സ്കൂ​ൾ മു​റ്റ​ത്ത് പ​ന്തു​രു​ളും. സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ ആ​ര​വം ഉ​യ​രും.

Leave A Reply