ജില്ലയിൽ എലിപ്പനി വര്‍ദ്ധിക്കുന്നു

ഉപ്പുതറ: പഞ്ചായത്തില്‍ എലിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു.പഞ്ചായത്തിലെ കാക്കത്തോട്, പുതുക്കട, പശുപ്പാറ, മലയില്‍പ്പുതുവല്‍ എന്നിവടങ്ങളിലാണ് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.പ്രതികൂല കാലാവസ്ഥ കാരണം പനി ബാധിതരുടെ എണ്ണം ഉയരുകയാണ്.ഒപ്പം ജന്തുജന്യരോഗങ്ങളുടെ തോതും ഉയര്‍ന്നതായാണ് വിവരം.

കഴിഞ്ഞ ദിവസം പുതുക്കട സ്വദേശിയുടെ മകന് എലിപ്പനി പിടിക്കുകയും വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തു. കാക്കത്തോട് ഒന്ന്, പശുപ്പാറ ഒന്ന്, മലയില്‍പ്പുതുവല്‍ ഒന്ന് എന്നിങ്ങനെയാണ് എലിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനിയുടെ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത് ഇതിലും ഇരട്ടി പേരാണ്. പന്നി, പട്ടി, എലി തുടങ്ങിയ മൃഗങ്ങളുടെ സാന്നിദ്ധ്യം ഉള്ളയിടങ്ങളിലാണ് എലിപ്പനിപടര്‍ന്ന് പിടിക്കുന്നത്. അതേസമയം ജനങ്ങളെ ബോധവല്‍കരിക്കാനും രോഗത്തിന്റെ അവസ്ഥ അവലോകനം ചെയ്യാനും പഞ്ചായത്തില്‍ യോഗം ചേര്‍ന്നു. ജനങ്ങള്‍ വൃത്തിയോടും ജാഗ്രതയോടും കഴിയണമെന്ന് ആരോഗ്യ വകുപ്പും പഞ്ചായത്തും അറിയിച്ചു.

Leave A Reply