സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) പോളണ്ടിലെ വീൽകോപോൾസ്കി മേഖലയിൽ നിന്ന് കോഴിയിറച്ചി, മുട്ടകൾ, അനുബന്ധ ഉൽപ്പന്നങ്ങൾ, കോഴിഫാമിനാവശ്യമായ ഉപകരണങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് താൽക്കാലിക വിലക്ക് .
വീൽകോപോൾസ്കി മേഖലയിൽ കടുത്ത പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോക മൃഗാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ലഭിച്ച പശ്ചാത്തലത്തിലാണ് അതോറിറ്റിയുടെ തീരുമാനം. അതേസമയം ഉയർന്ന രോഗകാരിയായ പക്ഷിപ്പനി വൈറസിനെ ഇല്ലാതാക്കാൻ ശേഷിയുള്ള ഹീറ്റ് ട്രീറ്റ്മെന്റിന് വിധേയമാക്കിയ കോഴിയിറച്ചി, ടേബിൾ മുട്ടകൾ, അനുബന്ധ ഉൽപ്പന്നങ്ങൾ, ഉപകരണങ്ങൾ എന്നിവയെ താൽക്കാലിക നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.