ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗ്രൗണ്ട് വിട്ട സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പരിശീലകൻ

46ആം മിനിട്ടിൽ കളിക്കളത്തിൽ നിന്ന് പിൻവലിച്ചതിൽ ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗ്രൗണ്ട് വിട്ട സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച്  മാഞ്ചസ്റ്റർ യുണൈറ്റഡ്  പരിശീലകൻ എറിക് ടെൻ ഹാഗ്. റയല്‍ വല്ലേക്കാനോക്കെതിരായ പ്രീസീസൺ മത്സരത്തിലാണ് ക്രിസ്റ്റ്യാനോയെ 46ആം മിനിട്ടിൽ പിൻവലിച്ചത്. ഇതോടെ കുപിതനായ താരം ഡഗൗട്ടിലിരിക്കാൻ തയ്യാറാവാതെ മൈതാനം വിടുകയായിരുന്നു.

 

യുണൈറ്റഡിൽ തുടരാൻ താരത്തിനു താത്പര്യമില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് സംഭവം.  ക്രിസ്റ്റ്യാനോയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന്  പരിശീലകൻ പറഞ്ഞു.  പ്രീസീസണിൽ പങ്കെടുക്കാതെ വിട്ടുനിന്ന ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ചത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായാണ് വിട്ടുനിൽക്കുന്നതെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു.

 

 

Leave A Reply