മൂന്നാര്‍ -വട്ടവട റൂട്ടില്‍ ടോപ് സ്റ്റേഷനില്‍ ടോള്‍ പിരിവ്

അടിമാലി: മൂന്നാര്‍ -വട്ടവട റൂട്ടില്‍ ടോപ് സ്റ്റേഷനില്‍ തമിഴ്‌നാടിന്റെ ടോള്‍ പിരിവ് . ‘മൂന്നാറില്‍ നിന്ന് വട്ടവടക്ക് പോകുമ്ബോള്‍ ഒന്നര കിലോമീറ്ററോളം തമിഴ്‌നാട് അതിര്‍ത്തിയിലൂടെയാണ് കടന്നു പോകുന്നത് .അഡ്വ.എ രാജ എം.എല്‍. ഇടപെട്ട് ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് തേനി ക ളക്ടര്‍ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം കൊടുത്തതായും ഉത്തരവ് അടുത്ത ദിവസം പുറപ്പെടുവിക്കുമെന്നും അറിയിച്ചു.

ടോപ് സ്റ്റേഷന്‍ ഏറെ ടൂറിസ്റ്റുകള്‍ വന്നു പോകുന്ന സ്ഥലമാണ് ‘ മൂന്നാര്‍ ഭാഗത്തു നിന്നും കൃഷി നടത്തുന്നതിനും മറ്റുമായി പ്രദേശവാസികള്‍ വട്ടവടയ്ക്ക് പോകുന്നതും ടോപ് സ്റ്റേഷന്‍വഴിയാണ്. ടോള്‍ പിരിവ് കര്‍ഷകര്‍ക്കും ബാദ്ധ്യതയായി മാറിയിരുന്നു

Leave A Reply