മുട്ടം: റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞ് ഗേറ്റ് സ്ഥാപിച്ചതായി പരാതി.കാക്കൊമ്ബ് -പച്ചിലാംകുന്ന് – കൊല്ലംകുന്ന് റോഡിലാണ് ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്.ഗേറ്റ് സ്ഥാപിക്കാന്‍ കഴിഞ്ഞ ശനിയാഴ്ച്ച റോഡിന്റെ രണ്ട് വശങ്ങളിലും കോണ്‍ക്രീറ്റ് ചെയ്തിരുന്നു.എന്നാല്‍ ഇന്നലെ രാവിലെയാണ് ഗേറ്റ് സ്ഥാപിച്ചതെന്ന് പ്രദേശത്തെ ജനങ്ങള്‍ പറയുന്നു.റോഡിന്റെ രണ്ട് വശങ്ങളിലേയും സ്ഥലങ്ങള്‍ പാറമട ലോബികള്‍ വാങ്ങി കൂട്ടിയതായും ഇവിടേക്ക് പ്രദേശവാസികള്‍ വരാതിരിക്കാനാണ് ഗതാഗതം തടഞ്ഞതെന്നും പറയപ്പെടുന്നു.
ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് റോഡിലൂടെ ഗതാഗതം തടഞ്ഞ് ചങ്ങല സ്ഥാപിച്ചത് ജനങ്ങള്‍ പൊട്ടിച്ച് മാറ്റിയിരുന്നു.കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം 2016 ല്‍ മുന്‍ എം പി ജോയ്സ് ജോര്‍ജിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു കൊടി രൂപ അനുവദിച്ച് ടാറ് ചെയ്ത റോഡിന്റെ കുറുകെയാണ് സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് ഗെറ്റ് സ്ഥാപിച്ചിരിക്കുന്നത്.അറയാനിപ്പാറ- മുട്ടം സി എച്ച് സി റോഡിലും ഗതാഗതം തടഞ്ഞ് മുള്ളുവേലി സ്ഥാപിച്ചിട്ടുണ്ട്.പ്രശ്നത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെ ന്നാണ് നാട്ടുകാരുടെ ആവശ്യം.