എറണാകുളം കലക്ടർ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി

എറണാകുളം ജില്ലയിലെ സ്കൂളുകളിലെ അവധി പ്രഖ്യാപനം വൈകിയ സംഭവത്തിൽ കലക്ടർ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി. എറണാകുളം സ്വദേശി അഡ്വ. എം ആർ ധനിൽ ആണ് ഹർജി നൽകിയത്.

അവധി പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഹർജിയിൽ ചൂണ്ടികാട്ടുന്നു. അവധി പ്രഖ്യാപനത്തിനുളള മാർഗരേഖകളടക്കം വേണമെന്നാണ് ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

വിഷയത്തിൽ കളക്ടർ രേണു രാജിനോട് റിപ്പോർട്ട് തേടണമെന്നും ഹർജിയിലുണ്ട്. ഇന്നലെ ആരംഭിച്ച കനത്ത മഴ രാവിലെയും തുടർന്നിട്ടും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നില്ല. രാവിലെ 8.25 ഓടെ അവധി പ്രഖ്യാപനം വന്നതോടെ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ആശയകുഴപ്പത്തിലായി.

അതേസമയം ജില്ലയിൽ അ​വ​ധി പ്ര​ഖ്യാ​പി​ക്കാ​ന്‍ വൈ​കി​യ സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ക്കെ​തി​രെ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നി​ലും പ​രാ​തി നൽകി. ബൈ​ജു നോ​യ​ല്‍ എ​ന്ന ര​ക്ഷി​താ​വ് കളക്ടർക്കെതിരെ പ​രാ​തി​ നൽകിയത്.

എ​റ​ണാ​കു​ള​ത്ത് അ​വ​ധി പ്ര​ഖ്യാ​പി​ക്കാ​ന്‍ വൈ​കി​യ​തി​നെ​തി​രെ വ്യാ​പ​ക വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു.

Leave A Reply