തിരുവനന്തപുരം: ആകാശവാണിയുടെ സംസ്ഥാന വാണിജ്യ ശൃംഖലയുടെ മേധാവി, മല്ലിക കുറുപ്പ്, 31 വര്‍ഷത്തെ സേവനത്തിന് ശേഷം, നാളെ (2022 ആഗസ്റ്റ് 5) സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു.
ആകാശവാണിയുടെ കോഴിക്കോട്, കൊച്ചി, നാഗര്‍കോവില്‍, തിരുവനന്തപുരം നിലയങ്ങളിലും, ആകാശവാണിയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലും പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അനന്തപുരി എഫ് എം മുന്‍ ഡയറക്ടറുമായിരുന്നു.