ദുൽഖർ സൽമാനും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്നു: സംവിധായകനായി ജോഷിയുടെ മകൻ

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ചിത്രത്തിൽ ദുൽഖർ സൽമാനാണ് നായകനായി എത്തുന്നത്. ചിത്രത്തിൽ ദുൽഖറിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി അഭിനയിക്കും എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇതാദ്യമായാണ് ദുൽഖറും ഐശ്വര്യയും ഒന്നിച്ച് അഭിനയിക്കുന്നത്.

പൊറിഞ്ചു മറിയം ജോസിന് തിരക്കഥ ഒരുക്കിയ അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫറർ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കൈയ്യിൽ തോക്കേന്തി മാസ് ലുക്കിൽ നിൽക്കുന്ന ദുൽഖറിന്റെ ചിത്രമായിരുന്നു പോസ്റ്ററിലുള്ളത്.

അതേസമയം, തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളാണ് ഐശ്വര്യ ലക്ഷ്മിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ആര്യയ്‌ക്കൊപ്പം അഭിനയിക്കുന്ന ക്യാപ്റ്റൻ ആണ് ഐശ്വര്യയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. തെലുങ്ക് ചിത്രം സീതാരാമമാണ് ദുൽഖറിന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ.

Leave A Reply