താനെയിൽ 13-കാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി

മുംബൈ : താനെ മിരാറോഡിൽ കാണാതായ 13-വയസ്സുകാരൻ കൊല്ലപ്പെട്ട നിലയിൽ. മായങ്ക് എന്ന പതിമൂന്ന് വയസുകാരനാണ് കൊല്ലപ്പെട്ടത്. പ്രതികൾ പൊലീസിന്റെ പിടിയിലായി.

കുട്ടിയെ രണ്ടംഗ സംഘം തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മൊബൈൽ വാങ്ങി നൽകാമെന്ന് പറഞ്ഞ് മോഹിപ്പിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

കുട്ടി, സമീപത്തെ പാർക്ക് വരെ പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പണം ആവശ്യപ്പെട്ടുള്ള ഫോൺ കോൾ അമ്മയ്ക്ക് ലഭിക്കുന്നത്.

സിസിടിവി പരിശോധിച്ചതിൽ നിന്നും, കഴിഞ്ഞ നാല് മാസമായി കുട്ടിയുമായി സംഘം സൗഹൃദം സ്ഥാപിച്ചിരുന്നതായി കണ്ടെത്തി. നായിഗാവിൽ എത്തിച്ച് കൊല്ലുകയായിരുന്നു. മകനെ വിട്ട് നൽകാൻ 35 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് കൊലപാതകത്തിന് ശേഷവും കുട്ടിയുടെ അമ്മയെ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്.

Leave A Reply