ശബരിമല സമരം കൊണ്ട് ആർക്കെന്ത് ഗുണം ഉണ്ടായെന്ന് വെള്ളാപള്ളി

തിരുവനന്തപുരം: ശബരിമല സമരം കൊണ്ട് ആർക്കെന്ത് ഗുണം ഉണ്ടായെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

സമരത്തിൽ പങ്കെടുത്തവർ കേസിൽ കരുങ്ങി കഴിയുന്നു. ശബരിമല സ്ത്രീ പ്രവേശത്തെ എല്ലാവരും പിന്തുണച്ചതാണ്. പത്ത് ആളെ കിട്ടും എന്ന് കണ്ടപ്പോ ചിലർ സമരവുമായി ഇറങ്ങിയതാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

കേരളത്തിൽ വർഗീയ ധ്രുവീകരണം മുൻപത്തേക്കാളും കൂടി. ബി ജെ പിയെ മാത്രം പറയാനില്ല. ശബരിമല സമരത്തോട് ആദ്യമേ എസ്എന്‍ഡിപിക്ക് യോജിപ്പില്ലായിരുന്നു. മൂന്ന് തമ്പ്രാന്മാർ ചേർന്നാണ് സമരമുണ്ടാക്കിയത് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾക്ക് പിന്തുണ നൽകാനും തിരുത്തേണ്ടത് തിരുത്താനുമാണ് നവോത്ഥാന സമിതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave A Reply