പ്രണയം നടിച്ച്‌ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍

ചങ്ങരംകുളം: മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച്‌ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയായാക്കിയ യുവാവ് അറസ്റ്റിൽ.എടപ്പാള്‍ നടുവട്ടം ശ്രീവത്സം ആശുപത്രിക്ക് സമീപം മാടമ്ബി വളപ്പില്‍ അമീര്‍ അലി(30)യെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.കെട്ടിട നിര്‍മാണ തൊഴിലാളിയായ അമീര്‍ അലി മൂന്ന് മാസം മുന്‍മ്ബാണ് ചങ്ങരംകുളത്ത് വെച്ച്‌ 16 വസുള്ള പെണ്‍കുട്ടിക്ക് മൊബൈല്‍ നമ്ബര്‍ കൈമാറിയത്. പിന്നീട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ വീട്ടില്‍ പെണ്‍കുട്ടി മാത്രമാണെന്ന് മനസിലാക്കിയ യുവാവ് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെ ഇവര്‍ ചങ്ങരംകുളം പൊലീസിന് പരാതി നല്‍കി. ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐ. രാജേന്ദ്രന്‍, എസ് സി പി ഒ ഷിജു, സിപിഒ മാരായ ജെറോം, സുജിത്ത് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Leave A Reply