കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് കേസിൽ അബ്ദുല്‍ നൂര്‍ വീണ്ടും അറസ്റ്റിലായി

കുറ്റിപ്പുറം: ബിസിനസിനെന്ന പേരില്‍ കോടികള്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ.
തെക്കേ അങ്ങാടി സ്വദേശി കമ്ബാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ നൂരാണ് വീണ്ടും അറസ്റ്റിലായത്. പ്രമാദമായ കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് കേസില്‍ ഇയാള്‍ക്കെതിരെ വിവിധ കോടതികളില്‍ കേസുണ്ട്.കോടതിയില്‍ വിചാരണക്ക് ഹാജരാകാത്തതിനാല്‍ നിരവധി വാറന്‍റ് നിലവിലുണ്ട്. ഇതേതുടര്‍ന്നാണ് വീട്ടില്‍നിന്ന് പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്തത്.

കുറ്റിപ്പുറത്തെയും പരിസര പ്രദേശങ്ങളിലെയും നിരവധി പേരില്‍ നിന്നായി ഇയാള്‍ കോടികളാണ് നിക്ഷേപമായി സ്വീകരിച്ചത്. കുറ്റിപ്പുറം-തിരൂര്‍ റോഡില്‍ ഷാന്‍ എന്‍റര്‍പ്രൈസസ് എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ് നടത്തിയത് . 2008ലാണ് തട്ടിപ്പ് പിടികൂടിയത്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. എസ്.ഐ സജീഷ്, സി.പി.ഒ സുനില്‍ ബാബു, ബിജു, രഞ്ജിത് എന്നിവര്‍ ചേര്‍ന്നാണ് മുഹമ്മദ് അബ്ദുല്‍ നൂറിനെ അറസ്റ്റ് ചെയ്തത്.

Leave A Reply