ചന്ദ്രനഗർ ബാറിലെ വധശ്രമം : പ്രതികള്‍ അറസ്റ്റില്‍

പാലക്കാട്: ചന്ദ്രനഗറിലെ ബാറിനകത്ത് യുവാവിനോട് ഗ്ലാസ് എടുത്ത് മാറ്റാന്‍ പറഞ്ഞത് കേള്‍ക്കാത്തതിലെ വിരോധത്തിൽ കുപ്പി ഗ്ലാസ് കൊണ്ട് തലക്കും മുഖത്തും മറ്റും അടിച്ച്‌ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റിലായി.ജൂലൈ 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത് .

പുതുശ്ശേരി വേയൂര്‍ മണികണ്ഠന്‍ (26), വേനോലി നെല്ലിക്കല്‍ പറമ്ബ് പ്രശാന്ത് (കോശന്‍ – 28), തെക്കേത്തറ കാച്ചാത്ത് മണിക്കുട്ടന്‍ (22) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave A Reply