വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

അടൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.മൂന്നാളം പിലാമിറ്റത്ത് വീട്ടില്‍ ബൈജുവാണ്‌(32) അടൂര്‍ പൊലീസിന്‍റെ പിടിയിലായത്.തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം . വീട്ടില്‍ അതിക്രമിച്ച്‌ കയറി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ട് മാതാവ് ബഹളം വെച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

മാതാവും കുട്ടിയും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ അടൂര്‍ ബൈപാസിന് സമീപത്തുനിന്നും ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുക്കുകയായിരുന്നു . പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave A Reply