ജവാനിൽ ഷാരൂഖിന്റെ വില്ലൻ വിജയ് സേതുപതി തന്നെ

തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം നെഞ്ചിലേറ്റുന്ന താരമാണ് വിജയ് സേതുപതി. നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് വിജയ് സേതുപതി. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‍ലി ഒരുക്കുന്ന ജവാനിൽ വിജയ് സേതുപതി വില്ലനായി എത്തുമെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോളിതാ, ഈ വാർത്ത സ്ഥിരീകരിച്ച രം​ഗത്തെത്തിയിരിക്കുകയാണ് സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ സുമിത് കഡേൽ. ഷാരൂഖിന്റെ വില്ലനായി വിജയ് സേതുപതി തന്നെയാണ് ജവാനിലൂണ്ടാവുക എന്നാണ് അദ്ദേഹം അറിയിച്ചത്. വിജയ് സേതുപതി ഷൂട്ടിങ്ങിന് വേണ്ടി അടുത്ത ആഴ്ച മുംബൈയിൽ എത്തുമെന്നാണ് വിവരം.

ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ജവാൻ റിലീസ് ചെയ്യും. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ.

അല്ലു അർജുൻ നായകനാകുന്ന പുഷ്പ രണ്ടാം ഭാഗത്തിലും വിജയ് സേതുപതിയാണ് വില്ലൻ. ഷാഹിദ് കപൂർ, റാഷി ഖന്ന എന്നിവരോടൊപ്പം ഫർസി എന്ന ഹിന്ദി വെബ് സീരിസിലും സേതുപതി ഇതിനിടെ അഭിനയിച്ചിരുന്നു.

Leave A Reply