‘എസി വേണം…’; സഞ്ജയ് റാവത്തിന് ജയിലിലെ അസൗകര്യത്തിൽ അതൃപ്തി

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിൽ കഴിയുന്ന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്തിന് ജയിലിലെ അസൗകര്യത്തിൽ അതൃപ്തി. പത്ര ചൗൾ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ടാണ് ഇഡി കസ്റ്റഡിയിൽ എടുത്തത്. എംപി കൂടിയായ സഞ്ജയ് റാവത്ത് എയർകണ്ടീഷൻ ചെയ്ത മുറി ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡിയിൽ ആയിരിക്കുമ്പോൾ തന്നെ ഒരു സീലിംഗ് ഫാൻ മാത്രമുള്ള മുറിയിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും തനിക്ക് എസി റൂം വേണമെന്നും റാവത്ത് വ്യാഴാഴ്ച പിഎംഎൽഎ കോടതിയെ അറിയിച്ചു.

ചോദ്യം ചെയ്യൽ നടക്കുന്ന അന്തരീക്ഷത്തിൽ ഒരു ഫാൻ മാത്രമേയുള്ളൂവെന്നും വെന്റിലേഷൻ ഇല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന് മറുപടിയായി അദ്ദേഹത്തിന്റെ മുറി ഉൾപ്പെടെ മുഴുവൻ കെട്ടിടവും എയർകണ്ടീഷൻ ചെയ്തതാണെന്ന് ഇഡി വ്യക്തമാക്കി. വെന്റിലേഷനായി വേണമെങ്കിൽ ഒരു അധിക ഫാൻ നൽകാമെന്ന് ഇഡി അറിയിച്ചു.

Leave A Reply