കു​ണ്ടും​കു​ഴി​യും നി​റ​ഞ്ഞ റോ​ഡു​ക​ളി​ല്‍ വാഴ നട്ടും ഞാറ്​നട്ടും പ്രതിഷേധി​ച്ചു

കാ​ട്ടാ​ക്ക​ട: നാ​ട്ടു​കാ​ര്‍ കു​ണ്ടും​കു​ഴി​യും നി​റ​ഞ്ഞ റോ​ഡു​ക​ളി​ല്‍ വാ​ഴ​യും ഞാ​റും ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു.ചൂ​ണ്ടു​പ​ല​ക-​പ​ട്ട​കു​ളം-​ക​ള്ളി​ക്കാ​ട്, പേ​ഴും​മൂ​ട്-​പ​ന്നി​യോ​ട്-​പ​ട്ട​കു​ളം റോ​ഡു​ക​ളി​ലാ​ണ് പ്ര​ദേ​ശ​ത്തു​കാ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം വാ​ഴ ന​ട്ട​ത്. ഈ ​റോ​ഡു​ക​ളു​ടെ ഭൂ​രി​ഭാ​ഗം ഭാ​ഗ​ങ്ങ​ളും വ​ലി​യ കു​ഴി​ക​ളാ​ണ് ഉള്ളത് . ഇ​തി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ പ​ല സ്ഥ​ല​ങ്ങ​ളും കു​ളം​ക​ണ​ക്കെ ആവുകയായിരുന്നു .

റോ​ഡി​ല്‍ പ​ല​യി​ട​ത്തും പേ​രി​നു​പോ​ലും ടാ​ര്‍ കാ​ണാ​നില്ലാത്ത അവസ്ഥയാണ് ​ . കെ.​എ​സ്.​ആ​ര്‍.​ടി.​സി സ​ര്‍​വി​സു​ക​ളും സ്‌​കൂ​ള്‍ ബ​സു​ക​ളു​മൊ​ക്കെ പ​തി​വാ​യി ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന റോ​ഡു​ക​ളാ​ണി​തൊ​ക്കെ. ആ​ഴ​മു​ള്ള കു​ഴി​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ടു​ക പ​തി​വാ​ണ്. രാ​ത്രി​യി​ല്‍ വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കൊ​പ്പം കാ​ല്‍​ന​ട​ക്കാ​രും കു​ഴി​ക​ളി​ല്‍ വീ​ഴു​ന്നു​ണ്ട്. മ​ഴ​ക്കു​മു​മ്ബ് റോ​ഡു​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​മെ​ന്ന അ​ധി​കൃ​ത​രു​ടെ വാ​ഗ്‌​ദാ​നം പാ​ഴ്‍വാ​ക്കാ​യ​താ​യും നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ടു.

Leave A Reply