ബാലരാമപുരത്ത് പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം ; സ്വര്‍ണവും പണവും കവർന്നു

ബാലരാമപുരം: ബാലരാമപുരത്ത് പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷണം പോയി . പതിനേഴര പവന്‍ സ്വര്‍ണവും ആറായിരം രൂപയുള്‍പ്പെടെയാണ് മോഷണം പോയത് .ബാലരാമപുരം കോഴോട് കല്യാണിയില്‍ ഷീജയുടെ അടച്ചിട്ടിരുന്ന വീട്ടിലാണ് മോഷണം നടന്നത്. മകള്‍ പഠന ആവശ്യത്തിനായി പോയതിനാല്‍ ജൂലൈ 30 മുതല്‍ വീട് അടച്ചിട്ട് രാമപുരത്തെ അമ്മയുടെ വീട്ടിലായിരുന്നു ഷീജയുടെ താമസം. ചൊവ്വാഴ്ച വീട്ടിലെത്തി നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

പിന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ഇരുനില വീട്ടിലെ എല്ലാ മുറികളും കുത്തിത്തുറന്ന് പരിശോധിച്ച നിലയിലാണ് . അലമാരകളിലെ സാധനങ്ങള്‍ മുഴുവന്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. കിടപ്പുമുറിയിലെ അലമാരയില്‍ നമ്ബര്‍ ലോക്കുള്ള ഇരുമ്ബ് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. പെട്ടി വീടിന് സമീപം അടഞ്ഞുകിടന്ന മറ്റൊരു വീട്ടുമുറ്റത്തുകൊണ്ടുപോയി തല്ലിത്തുറന്നാണ് ആറ് ലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങളും മറ്റൊരു അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറായിരം രൂപയും കവര്‍ന്നത്.

ഷീജയുടെ പരാതിയില്‍ ബാലരാമപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ ബാലരാമപുരം െപാലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട് .

Leave A Reply