മുംബൈ:അടുത്ത മാസം മുതൽ ചെന്നൈ-മുംബൈ റൂട്ടിൽ ദിവസേന നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ച് ആകാശ എയർ. ചെന്നൈയ്ക്കും മുംബൈയ്ക്കും ഇടയിലുള്ള വിമാനങ്ങൾ സെപ്തംബർ 15 മുതൽ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. പാൻ-ഇന്ത്യ നെറ്റ്വർക്ക് കണക്റ്റിവിറ്റിയുടെ ഭാഗമായുള്ള വിമാനം ഓഗസ്റ്റ് 23 മുതൽ അഹമ്മദാബാദിനും ബെംഗളൂരുവിനുമിടയിൽ പുതിയ സർവീസുകൾ ആരംഭിക്കുമെന്നും വ്യക്തമാക്കി.
ഉദ്ഘാടന ദിവസം ഓഗസ്റ്റ് 7 ന് മുംബൈയ്ക്കും അഹമ്മദാബാദിനുമിടയിലാകും ആദ്യ സർവീസ് നടത്തുക.ഓഗസ്റ്റ് 12 മുതൽ പിന്നീട് ബെംഗളൂരു-കൊച്ചി , ഓഗസ്റ്റ് 19 മുതൽ ബെംഗളൂരു-മുംബൈ,ഓഗസ്റ്റ് 23 മുതൽ ബെംഗളൂരു-അഹമ്മദാബാദ് റൂട്ടിലും സർവീസ് നടത്തും.