അട്ടപ്പാടി മധു വധക്കേസ്: വിസ്താരത്തിനിടെ വീണ്ടും കൂറുമാറ്റം

അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം. വിസ്താരത്തിനിടെ . 22-ാം സാക്ഷി മുരുകനാണ് കോടതിയില്‍ മൊഴി മാറ്റിയത്.

മധുവിനെ അറിയില്ലെന്നും ആദ്യമൊഴി പൊലീസ് നിര്‍ബന്ധിച്ചതിനാല്‍ നല്‍കിയതെന്നും മുരുകന്‍ കോടതിയില്‍ പറഞ്ഞു. പെട്ടിക്കല്ലിലെ പ്ലാന്റേഷന്‍ കയറ്റിറക്ക് തൊഴിലാളിയാണ് മുരുകന്‍.

അതേസമയം 23-ാം സാക്ഷി ഗോകുല്‍ നേരത്തേ നല്‍കിയ മൊഴിയില്‍ ഉറച്ച് നിന്നു. 12 സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറിയ കേസില്‍ പ്രോസിക്യൂഷന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നതായി 23-ാം സാക്ഷി ഗോകുലിന്റെ മൊഴി.

മധുവിനെ ആള്‍ക്കൂട്ടം കാട്ടില്‍ നിന്ന് വിളിച്ചിറക്കികൊണ്ടു വരുന്നത് കണ്ടെന്ന മുന്‍ മൊഴിയില്‍ ഗോകുല്‍ ഉറച്ച് നിന്നു. കേസില്‍ നേരത്തേ 13-ാം സാക്ഷി സുരേഷ് മാത്രമാണ് മൊഴിയില്‍ ഉറച്ച് നിന്നത്. കേസിലാകെ 12 സാക്ഷികളാണ് കൂറുമാറിയത്.

Leave A Reply