വ്ളോഗര്‍ റിഫ മെഹ്‍നുവിന്‍റെ മരണം: ഭര്‍ത്താവ് മെഹ്‍നാസ് പോക്സോ കേസില്‍ കസ്റ്റഡിയില്‍

കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ ദുബൈയില്‍ തൂങ്ങി മരിച്ച മലയാളി വ്ളോഗര്‍ റിഫ മെഹ്‍നുവിന്‍റെ ഭര്‍ത്താവ് മെഹ‍്‍നാസ് മൊയ്തു പോക്സോ കേസില്‍ കസ്റ്റഡിയിൽ. വിവാഹ സമയത്ത് റിഫ മെഹ്‍നുവിന് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് കാക്കൂര്‍ പൊലീസാണ് കേസെടുത്തത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടാണ് റിഫയും മെഹ്‍നാസും വിവാഹിതരായത്. മെഹ്‍നാസ് കാസര്‍കോട് നീലേശ്വരം സ്വദേശിയും റിഫ കോഴിക്കോട് സ്വദേശിയുമാണ്. ഇവവര്‍ക്ക് രണ്ട് വയസ്സുള്ള മകനുണ്ട്. ജനുവരിയില്‍ മെഹ്നാസിനൊപ്പം ദുബായിലെത്തിയ റിഫക്ക് അവിടെ പര്‍ദ കമ്ബനിയില്‍ ജോലി ലഭിച്ചിരുന്നു.
ഈ വര്‍ഷം മാര്‍ച്ച്‌ ഒന്നിനാണ് ദുബൈ ജാഫിലിയിലെ ഫ്ലാറ്റില്‍ റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്.പിന്നീട്
ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

Leave A Reply