5ജി വിപ്ലവത്തിന് തയ്യാറെടുത്ത് രാജ്യം

ഡൽഹി: സ്പെക്ട്രം ലേലം പ്രതീക്ഷിച്ചതിലും വിജയകരമായതോടെ, 5ജി വിപ്ലവത്തിന് തയ്യാറെടുത്ത് രാജ്യം. ഒക്ടോബർ മാസം മുതൽ ഡൽഹി, മുംബൈ, ചെന്നൈ, ബംഗലൂരു, പൂനെ തുടങ്ങിയ നഗരങ്ങളിൽ 5ജി സേവനം തുടങ്ങുമെന്ന് കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

4ജിയേക്കാൾ 20 മടങ്ങ് വേഗതയാണ് 5ജിക്ക് പ്രതീക്ഷിക്കപ്പെടുന്നത്. അതായത് പരമാവധി 20 ജിബിപിഎസ് വേഗത 5ജിയിൽ ഉണ്ടാകും. 4ജിയുടെ പരമാവധി വേഗത ഒരു ജിബിപിഎസ് ആണ്.

കണക്ടിവിറ്റിയിൽ കാലതാമസം കുറവാണ് എന്നതും 5ജിയുടെ മറ്റൊരു പ്രധാന സവിശേഷതയാണ്. ബിസിനസ്സ് ആപ്പുകളുടെയും ഓൺലൈൻ ഗെയിമിംഗിന്റെയും വീഡിയോ കോൺഫറൻസിംഗിന്റെയും സ്വയം നിയന്ത്രിത വാഹനങ്ങളുടെയും പ്രവർത്തനക്ഷമത മറ്റൊരു നിലവാരത്തിലേക്ക് ഉയർത്താൻ 5ജിക്ക് സാധിക്കും.

Leave A Reply