ആലിപ്പഴ വർഷം; ആൽബർട്ടയിൽ നശിച്ചത് 34-ലേറെ വാഹനങ്ങൾ

ടൊറന്റോ: ആലിപ്പഴ വർഷത്തിൽ വലഞ്ഞ് കാനഡ. കനേഡിയൻ പ്രവിശ്യയായ ആൽബർട്ടയിലാണ് ജനങ്ങളെ ദുരിതത്തിലാക്കി ആലിപ്പഴം പെയ്തത്. മധ്യ-തെക്കൻ ആർബെർട്ടയില്‍ ശക്തമായി വീശിയ കൊടുങ്കാറ്റിന് പിന്നാലെയായിരുന്നു ആലിപ്പഴ വർഷം ഉണ്ടായതെന്ന് സി.ബി.സി. ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

10-15 മിനിറ്റോളം നീണ്ടുനിന്ന ആലിപ്പഴ വർഷത്തിൽ 34-ലേറെ വാഹനങ്ങൾ നശിച്ചതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) വ്യക്തമാക്കി. യാത്രക്കാരിൽ ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ആലിപ്പഴ വർഷത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.

Leave A Reply