ഊർജ ഉപയോഗത്തിൽ അതീവ സൂക്ഷ്മത പ്രഖ്യാപിച്ച് യൂറോപ്യൻ രാഷ്ട്രങ്ങൾ

ബർലിൻ: റഷ്യയിൽനിന്നുള്ള ഇന്ധന ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഊർജ ഉപയോഗത്തിൽ അതീവ സൂക്ഷ്മത പ്രഖ്യാപിച്ച് യൂറോപ്യൻ രാഷ്ട്രങ്ങൾ. അടുത്ത മാർച്ചോടെ ഇന്ധന ഉപഭോഗം 15 കുറയ്ക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ (ഇ.യു) ആലോചിക്കുന്നത്. ശൈത്യകാലത്തെ ബ്ലാക്ക്ഔട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് നിലവിലെ നിയന്ത്രണങ്ങൾ.

യുക്രൈൻ അധിനിവേശത്തിന് പിന്നാലെയാണ് യൂറോപ്പിലേക്കുള്ള പ്രകൃതി വാതക കയറ്റുമതിയുടെ അളവ് റഷ്യ കുറച്ചത്. തങ്ങള്‍ക്കു മേൽ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധത്തിന് പിന്നാലെയായിരുന്നു റഷ്യന്‍ നടപടി. യൂറോപ്പിന് ആവശ്യമുള്ള പ്രകൃതി വാതകത്തിന്റെ 40 ശതമാനവും നൽകുന്നത് റഷ്യയാണ്.

17 അംഗരാഷ്ട്രങ്ങളുടെയും ഊർജ്ജ മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് ഊർജ ഉപഭോഗം 15 ശതമാനം കുറയ്ക്കാൻ തീരുമാനിച്ചത്. ഹംഗറി മാത്രമാണ് തീരുമാനത്തെ എതിർത്തത്. ചില യൂറോപ്യൻ രാഷ്ട്രങ്ങളിൽ ഇപ്പോൾ തന്നെ ഇത്തരം നടപടികൾ തുടങ്ങിയിട്ടുണ്ട്.

Leave A Reply