പാറമടയിലെ ഉപകരണങ്ങള്‍ മോഷ്ടിച്ചയാൾ പിടിയില്‍

നെടുങ്കണ്ടം: പാറമടയിലെ ഉപകരണങ്ങള്‍ മോഷ്ടിച്ച്‌ കടത്തിയ പ്രതി പിടിയില്‍. അന്യാര്‍തൊളു ശാന്തിഭവന്‍ കനകരാജാണ് (60) പിടിയിലായത്.പാറമടയിലെ ജീവനക്കാരനായ കനകരാജ് മോഷണം നടത്തുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു .

വടവും കട്ടറുമാണ് കനകരാജ് മോഷ്ടിച്ചത്. കമ്ബംമെട്ട് സി.ഐ വി.എസ്. അനില്‍കുമാര്‍, എസ്.ഐ. അശോകന്‍, ഉദ്യോഗസ്ഥരായ ജോസഫ്, സജി രാജ്, അന്‍ഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Leave A Reply