അദ്ധ്യാപക ക്ഷാമം പരിഹരിക്കണം ജോ:പി.ടി.എ ധർണ്ണ സമരം നടത്തി

മാഹി: മയ്യഴി മേഖലയിലെ വിവിധ സർക്കാർ വിദ്യാലയങ്ങളിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിൽ നിയമനം നടത്താതതിൽ പ്രതിക്ഷേധിച്ച് മാഹി മേഖല ജോ:പി.ടി.എയുടെ നേതൃത്വത്തിൽ മാഹി ഗവ.ഹൗസിനു മുന്നിൽ പ്രതിക്ഷേധ ധർണ്ണ സമരം നടത്തി. മാഹിയിലെയും പുതുച്ചേരിയിലെയും ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെയും ശാശ്വതമായ ഒരു പരിഹാരവും കണാത്തതിൽ പ്രതിക്ഷേധിച്ചാണ് സമരം.

ഇനിയും കണ്ണു തുറന്നില്ലെങ്കിൽ ആഗസ്ത് 10 മുതൽ വിദ്യാർത്ഥികളെ സ്കൂളിൽ അയക്കാതെയുള്ള സമരത്തിന് രക്ഷിതാക്കൾ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജേ.പി.ടി.എ പ്രസിഡണ്ട് ഷാനിദ് മേക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. ധർണ്ണാ സമരം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടക്കൻ ജനാർദ്ദനൻ, അഡ്വ: എം.ഡി.തോമസ്, എം.രാജീവൻ, ചാലക്കര പുരുഷു, ഐ.അരവിന്ദൻ, കെ.വി.ഹരിന്ദ്രൻ, സുജേഷ്, ടി.കെ.ഗംഗാധരൻ,
രസ്ന അരുൺ, ഷോഹിത സംസാരിച്ചു. സന്ദീവ്.കെ.വി സ്വാഗതവും ഷെനി ചിത്രൻ നന്ദിയും പറഞ്ഞു

Leave A Reply