റാലിയിൽ ഹെൽമറ്റ് ധരിക്കാതെ ബൈക്ക് റൈഡ്; ബിജെപി എംപി മനോജ് തിവാരിക്ക് പിഴ ചുമത്തി

ഡൽഹി : ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാ​ഗമായി കേന്ദ്രസർക്കാർ തുടങ്ങിയ ഹർ ഘർ തിരം​ഗ ക്യാംപയിനോടനുബന്ധിച്ച് നടന്ന ബൈക്ക് റാലിയിൽ ഹെൽമെറ്റ് ഇടാതെ ബിജെപി എംപി മനോജ് തിവാരി. ഹെൽമെറ്റ് ഇടാതെ ബൈക്കോടിച്ചതിന് മനോജ് തിവാരിക്ക് ഡൽഹി ട്രാഫിക് പൊലീസ് പിഴ ചുമത്തി.

ചെങ്കോട്ടയ്ക്ക് സമീപം വച്ച് ബൈക്ക് റാലിയിൽ പങ്കെടുക്കവെയാണ് നേതാവിന് ഫൈൻ ലഭിച്ചത്. സംഭവത്തെ കുറിച്ച് തിവാരി തന്നെ ട്വീറ്റ് ചെയ്യുകയും ക്ഷമ ചോദിക്കുകയും ചെയ്തു. മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് തിവാരി ക്ഷമ ചോദിച്ചത്. ആരും സുരക്ഷാ മാനദണ്ഡങ്ങൾ അവ​ഗണിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പിഴയടയ്ക്കുമെന്നും തിവാരി വ്യക്തമാക്കി.

Leave A Reply