ബെംഗളൂരുവിലെ മിന്‍സ്ക് സ്ക്വയറിന് രാജ്യത്തിന്‍റെ സൗഹൃദത്തിന്‍റെ കഥ പറയാനുണ്ട്; അറിയാം..!

ബെംഗളൂരു: ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിലാണ് രാജ്യം. ബെംഗളൂരുവിലെ മിന്‍സ്ക് സ്ക്വയറിന് രാജ്യത്തിന്‍റെ സൗഹൃദത്തിന്‍റെ കഥ ഉണ്ട്. സോവിയറ്റ് യൂണിയനുമായുണ്ടായിരുന്ന അടുത്ത ബന്ധത്തിന്‍റെ അപൂര്‍വ്വ കഥ. ബെംഗളൂരു നഗരമധ്യത്തില്‍ കബണ്‍ പാര്‍ക്കില്‍ തലയെടുപ്പോടെ നില്‍ക്കുന്നുണ്ട് മിന്‍സ്ക് സ്ക്വയര്‍. തേജസ് പോര്‍വിമനത്തിന്‍റെ മാതൃകയാണ് ഏറ്റവും ആകര്‍ഷണം. സോവിയറ്റ് ബന്ധത്തിന്‍റെ ചരിത്രകഥയാണ് ഇതിന് പിന്നില്‍. ക്വീന്‍സ് റോഡ് സര്‍ക്കിള്‍ എന്നായിരുന്നു പഴയ പേര്.

സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന ബെലാറൂസ് തലസ്ഥാനമാണ് മിന്‍സ്ക്. 1989 ക്വീന്‍സ് റോഡിനും അതേ പേര് നല്‍കി. ബെലാറൂസിന്‍റെ ഉദ്യാനനഗരിയായ മിന്‍സ്കിന്‍റെ സഹോദര നഗരിയായി ബെംഗളൂരുവിനെ മാറ്റുകയായിരുന്നു പേര് മാറ്റത്തിന് പിന്നിലെ ലക്ഷ്യം. വാണിജ്യ , സാംസ്കാരിക മേഖലകളില്‍ പങ്കാളിത്ത വികസനം ലക്ഷ്യമിട്ടായിരുന്നു പദ്ധതി. രാജീവ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ തുടക്കമിട്ട പദ്ധതി പിന്നീട് ജനതാദള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരിന്നു.

Leave A Reply