ലിവീവിൽ ആയുധ ഡിപ്പോ റഷ്യ തകർത്തു

മോസ്കോ : പടിഞ്ഞാറൻ യുക്രെയിനിലെ ലിവീവ് നഗരത്തിൽ പാശ്ചാത്യരാജ്യങ്ങൾ നൽകിയ ആയുധങ്ങൾ സംഭരിച്ചിരുന്ന സൈനിക ഡിപ്പോ മിസൈൽ ആക്രമണത്തിൽ തകർത്തെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അയൽരാജ്യമായ പോളണ്ട് നൽകിയ ആയുധങ്ങളാണ് യുക്രെയിൻ ഇവിടെ സൂക്ഷിച്ചിരുന്നത്. എന്നാൽ, എന്ത് തരം ആയുധങ്ങളാണ് നശിച്ചതെന്ന് വ്യക്തമല്ല.

തെക്കൻ നഗരമായ മൈക്കലൈവ്, കിഴക്കൻ നഗരമായ ഡൊണെസ്ക് എന്നിവിടങ്ങളിലായി നാല് സൈനിക ഗോഡൗണുകളും തകർത്തെന്ന് റഷ്യ അറിയിച്ചു. ഇവിടെ റോക്കറ്റ്, പീരങ്കികൾ, വെടിമരുന്ന് എന്നിവ ഇവിടെ സൂക്ഷിച്ചിരുന്നു.

Leave A Reply