വട്ടംകുളത്ത് വീട് കുത്തിത്തുറന്ന് കവർച്ച

എടപ്പാൾ: മലപ്പുറം വട്ടംകുളത്ത് വീട് കുത്തിത്തുറന്ന് കവർച്ച. ചോലക്കുന്ന് എട്ടാം വാർഡിൽ താമസിക്കുന്ന താമരശ്ശേരി ടി.ആർ. സന്ദീപിന്റെ വീട്ടിലാണ് കവർച്ച നടന്നത്. പുലർച്ചയോടെയാണ് വീടിന്‍റെ അടുക്കള വാതിൽ കുത്തിത്തുറന്ന് കള്ളൻ അകത്തുകടന്നത്.

മുറിയിലുണ്ടായിരുന്ന ബാഗിൽ നിന്നും 5000 രൂപ നഷ്ടപ്പെട്ടു. അലമാര തുറന്നു നോക്കിയെങ്കിലും മുറിയിൽ ഉറങ്ങിക്കിടന്ന സന്ദീപിന്‍റെ അമ്മ ചുമച്ചതിനാൽ മോഷ്ടാവ് ഇറങ്ങിയോടി എന്നാണ് കരുതപ്പെടുന്നത്. സംഭവ സ്ഥലത്തുനിന്നും മോഷണത്തിന് വന്നയാളുടേതെന്ന് കരുതപ്പെടുന്ന തോർത്തും കമ്പിക്കഷ്ണവും ലഭിച്ചിട്ടുണ്ട്. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കലാലനെ ഉടൻ പിടികൂടാൻ സാധിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

Leave A Reply