കേന്ദ്രം ഒന്നേകാൽ ലക്ഷം വ്യാജ ആധാർ കാർഡുകൾ റദ്ദാക്കിയതായി റിപ്പോർട്ടുകൾ

ഡൽഹി: കേന്ദ്രം ഇതുവരെ 1,25,454 വ്യാജ ആധാർ കാർഡുകൾ റദ്ദാക്കിയിട്ടുണ്ടെന്നും ആധാർ ഡേറ്റാ ലംഘനം ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്‌ണവ് രാജ്യസഭയിൽ ബിനോയ് വിശ്വം എം.പിയെ അറിയിച്ചു.256 കീ എൻക്രിപ്ഷൻ ഉള്ളതിനാൽ ഡേറ്റ സുരക്ഷിതമാണെന്നും മന്ത്രി പറഞ്ഞു. നിരവധി വ്യാജ ആധാർ കാർഡുകൾ കണ്ടെത്തിയ സാഹചര്യത്തിൽ വോട്ടർ പട്ടികയും സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളും ആധാറുമായി ബന്ധിപ്പിക്കുന്നത് ആശങ്കാജനകമാണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.

ഐ.ടി നിയമപ്രകാരം വിവിധ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിലെ 105 അക്കൗണ്ടുകൾ മാത്രമാണ് സർക്കാർ റദ്ദാക്കിയതെന്നും അശ്വനി വൈഷ്‌ണവ് രാജ്യസഭയിൽ ബിനോയ് വിശ്വത്തെ അറിയിച്ചു. ഇതിൽ 94 എണ്ണം യൂട്യൂബ് അക്കൗണ്ടുകളാണ്. അഞ്ച് ട്വിറ്റർ അക്കൗണ്ടുകളും മൂന്നു വീതം ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളും റദ്ദാക്കി.

Leave A Reply