ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ വില്ലനായി സംവിധായകന്‍ മിഷ്‌കിന്‍

മഡോണി അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘മാവീരന്‍’ ലെ മറ്റ് അഭിനോതാക്കളെയും പ്രഖ്യാപിച്ചു.ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ സംവിധായകന്‍ മിഷ്‌കിന്‍ ചിത്രത്തില്‍ വില്ലന്‍ ആകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.ഒരു മാസ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന.

മഡോണി അശ്വിന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. വിധു അയ്യണ്ണ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭരത് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

 

 

 

 

Leave A Reply