കോട്ടയം ജില്ലയിൽ 37 ക്യാമ്പുകൾ; 852 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ

കോട്ടയം:  കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ 37 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മീനച്ചിൽ താലൂക്ക് – 17, കാഞ്ഞിരപ്പള്ളി – 4, കോട്ടയം – 15, ചങ്ങനാശേരി-1 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.

273 കുടുംബങ്ങളിലായി 852 പേർ ക്യാമ്പുകളിലുണ്ട്. ഇതിൽ 348 പുരുഷന്മാരും 366 സ്ത്രീകളും 138 കുട്ടികളുമുൾപ്പെടുന്നു.

സംസ്ഥാനത്ത് ആഗസ്റ്റ് നാലിന് എട്ടു ജില്ലകളിൽ റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരത്ത് യെല്ലോ അലർട്ടുമാണ്.

Leave A Reply