ടി.വി. പുരത്തെ റോഡുകൾക്ക് മോടികൂട്ടാൻ ഫലവൃക്ഷ തൈകൾ

കോട്ടയം :  ടി.വി. പുരം ഗ്രാമപഞ്ചായത്തിലെ റോഡുകളിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ നട്ടു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ ഇരുവശങ്ങളിലും ഫലവൃക്ഷത്തൈകളും ചെടികളും നടുന്നത്. തൈകൾ നടുന്നതും പരിപാലന ചുമതലയും തൊഴിലുറപ്പ് തൊഴിലാളികൾക്കാണ്.

സ്പിൽ വേ മുതൽ മൂത്തേടത്തുകാവ് ജംഗ്്ഷൻ വരെയുള്ള ഭാഗമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് അംഗം എ.കെ അഖിൽ, വൈക്കം ജോയിന്റ് ബി.ഡി.ഒ: ടി വി പ്രശാന്ത് എന്നിവർ പങ്കെടുത്തു.

Leave A Reply