ആർ എസ് എസിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ഡൽഹി: ഹർ ഘ‌ർ തിരങ്ക ക്യാമ്പയിനിൽ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 52 വർഷമായി ദേശീയ പതാക ഉയർത്താതെ അതിനെ അപമാനിക്കുന്നവരാണ് ഇപ്പോൾ ക്യാമ്പയിനുമായി രംഗത്തെത്തിയതെന്നും രാഹുൽ കുറ്റപ്പെടുത്തി.

ആർഎസ്എസിനെതിരെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. കർണാടക സന്ദർശനത്തിനിടെ ഹുബ്ലി ജില്ലയിലെ ഖാദി ഗ്രാമം സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം ട്വിറ്ററിൽ വ്യക്തമാക്കി.

Leave A Reply