നിത്യ മേനോന് മറുപടിയുമായി സന്തോഷ് വര്‍ക്കി

നിത്യ മേനോന് മറുപടിയുമായി ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വര്‍ക്കി. താന്‍ വിളിച്ചിട്ട് ഒരിക്കല്‍ പോലും നിത്യ ഫോണ്‍ എടുത്തില്ലെന്നും ശല്യമാണെന്ന് പറഞ്ഞ് മെസേജ് ഇട്ടതിന് ശേഷം അവരുടെ പുറകെ പോയിട്ടില്ലെന്നും സന്തോഷ് പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോടായിരുന്നു ഇയാളുടെ പ്രതികരണം.

സന്തോഷ് വര്‍ക്കി തന്നെ വിവാഹം കഴിക്കണം എന്ന തരത്തില്‍ പലയിടങ്ങളിലും പറഞ്ഞതിനെതിരെ നിത്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങളായി സന്തോഷ് ശല്യം ചെയ്ത് കഷ്ടപ്പെടുത്തിയെന്നും തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്നും നിത്യ പറഞ്ഞു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിത്യയുടെ പ്രതികരണം.

നിത്യ മേനോന്‍ പല കാര്യങ്ങളും അറിയാതെ ആണ് സംസാരിക്കുന്നത്. അവര് പറഞ്ഞല്ലോ 30 നമ്പറെന്ന്, അതെങ്ങനെ അത്രയും സിം ഒരാള്‍ക്ക് കിട്ടും. ഞാന്‍ വിളിച്ചിട്ട് ഒരിക്കല്‍ പോലും അവര്‍ ഫോണ്‍ എടുത്തിട്ടില്ല. ഡിസ്റ്റര്‍ബന്‍സ് ആണെന്ന് പറഞ്ഞ് മെസേജ് അയച്ചതിന് ശേഷം ഞാനവരെ വിളിച്ചിട്ടില്ല. അവരുടെ അച്ഛന്‍ നല്ലൊരു മനുഷ്യനാണ്. പുള്ളിക്കാരി കാരണം എന്റെ കോണ്‍ടാക്ടില്‍ ഉള്ള ഫ്രണ്‍ഷിപ്പ് വരെ നഷ്ടപ്പെട്ടു. ഇവരോടുള്ള സ്‌നേഹം കൊണ്ടല്ലേ പുറകെ നടക്കുന്നത്. ഞാനവരെ വേറെ എന്തെങ്കിലും ചെയ്‌തോ. എന്റെ അച്ഛനോട് വളരെ മോശമായി അവര്‍ സംസാരിച്ചിട്ടുണ്ട്. എനിക്ക് എന്ത് സൈക്കോ പ്രശ്‌നമാണ് ഉള്ളത്. എനിക്കെതിരെ പരാതി നല്‍കി എഫ്‌ഐആര്‍ ഇട്ടതാണ്. എന്നിട്ടവര്‍ പിന്‍വലിച്ചതാണ്. അതില്ലെന്ന് അവര്‍ പറയുന്നതാണ്. മറ്റുള്ളവര്‍ പറയുന്നത് കേട്ടിട്ടാണ് അവര്‍ ഈ പറയുന്നത് മുഴുവന്‍. ഇനിമേലില്‍ വിളിക്കരുതെന്ന് ഒരുതവണ ഫോണ്‍ എടുത്ത് പറയേണ്ട ആവശ്യമല്ലേ അവര്‍ക്കുള്ളൂ. ശല്യം ചെയ്യരുതെന്ന് ഈ ഇടക്ക് മാത്രമാണ് മെസേജ് ഇട്ടത്. താല്പര്യം ഇല്ലെങ്കില്‍ ഇല്ലാന്ന് പറഞ്ഞൂടെ. ഒരു ഫ്രണ്ടായിട്ടോ ബ്രദറായിട്ടോ അവര്‍ക്കെന്നെ കാണാമായിരുന്നില്ലേ. എത്രയോ പേര്‍ മോശമായി അവരെ കാണുന്നു. ആ കണ്ണ് കൊണ്ട് ഞാനിതുവരെ കണ്ടിട്ടില്ല. അഞ്ച് ആറ് വര്‍ഷം ഞാന്‍ പുറകെ നടന്നില്ലേ. ഇക്കാലത്ത് ആരെങ്കിലും അങ്ങനെ നടക്കുമോ. ഇതിനെ ട്രു ലൗ എന്നല്ലാതെ എന്താണ് പറയുക. ഇനി എനിക്ക് അവരുമായി യാതൊരു ബന്ധവും ഇല്ല. അവള്‍ എന്നെ അര്‍ഹിക്കുന്നില്ല- സന്തോഷ് വര്‍ക്കിയുടെ വാക്കുകള്‍

 

 

Leave A Reply