എട്ട് മാസങ്ങള്‍ക്ക് ശേഷം ഐസ്ലാന്റിലെ അഗ്നിപര്‍വ്വതം വീണ്ടും സജീവമായി. 6,000 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് അഗ്നിപര്‍വ്വതം സജീവമാകുന്നത്. ഐസ്ലാന്റിന്റെ തലസ്ഥാനമായ റെയ്ക്ജാവിക്കിൽ നിന്ന് 25 മൈൽ തെക്ക് പടിഞ്ഞാറുള്ള ഫഗ്രഡാൽസ്ഫ്ജാൽ അഗ്നിപർവ്വതത്തിന് സമീപം പോകരുതെന്ന് ഐസ്ലാൻഡിക് കാലാവസ്ഥാ ഓഫീസ് പ്രദേശവാസികളോടും വിനോദസഞ്ചാരികളോടും അഭ്യർത്ഥിച്ചു.
കഴിഞ്ഞ വർഷത്തെ പൊട്ടിത്തെറിയിൽ നിന്ന് 330 അടി മുതൽ 650 അടി വരെ (100 മീറ്റർ മുതൽ 200 മീറ്റർ വരെ) നീളമുള്ള ഇടുങ്ങിയ വിള്ളലിലൂടെയാണ് ലാവ പുറത്തേക്ക് വരുന്നത്.