ഇന്‍ഫിനിക്‌സ് ഹോട്ട് 12 പ്രോ ഫോണുകള്‍ വിപണിയിലെത്തി

സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഇന്‍ഫിനിക്‌സ് ഒരു ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ കൂടി വിപണിയില്‍ എത്തിച്ചു. ഇന്‍ഫിനിക്‌സ് ഹോട്ട് 12 പ്രോ ഫോണുകളാണ് പുതുതായി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകള്‍ നല്‍കുന്നുവെന്നതാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. ഇ കോമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ലിപ്പ്ക്കാര്‍ട്ടിലൂടെയാണ് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഫോണ്‍ ആകെ 2 സ്റ്റോറേജ് മോഡലുകളിലാണ് ഒരുക്കിയിരിക്കുന്നത്. 6 ജിബി റാം, 64 ജിബി സ്റ്റോറേജ്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നീ സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോണ്‍ എത്തിച്ചിരിക്കുന്നത്. ഇതില്‍ തന്നെ 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 10,999 രൂപയും. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 12,999 രൂപയുമാണ്. ഫോണിന് 2 കളര്‍ വേരിയന്റുകളാണ് ഉള്ളത്. ഇലക്ട്രിക് ബ്ലൂ, ലൈറ്റ്സേബര്‍ ഗ്രീന്‍ നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

ഫോണ്‍ ആഗസ്റ്റ് 8 മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാകും. ഫോണിന് നിരവധി ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഫോണിന്റെ 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ 1000 രൂപ കിഴിവാണ് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഫോണുകള്‍ 9,999 രൂപയ്ക്ക് ലഭ്യമാകും. അതേസമയം 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 2000 രൂപ കിഴിവാണ് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഫോണ്‍ 10,999 രൂപയ്ക്ക് ലഭ്യമാകും. 50എംപി ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

ഇന്‍ഫിനിക്‌സ് ഹോട്ട് 12 പ്രോയുടെ സവിശേഷതകള്‍

ഇന്‍ഫിനിക്‌സ് ഹോട്ട് 12 പ്രോ ഫോണുകളില്‍ എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് കൂടിയ 6.6 ഇഞ്ച് ഡിസ്പ്ലേയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ 90 Hz റിഫ്രഷ് റേറ്റും 180 hz ടച്ച് സാംപ്ലിങ് റേറ്റും ഫോണില്‍ ഒരുക്കിയിട്ടുണ്ട്. റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഫോണില്‍ ഉള്ളത്. ഫോണിന്റെ പ്രോസസ്സര്‍ ഒക്ടാ-കോര്‍ യൂണിസോക്ക് ടി 616 പ്രൊസസ്സറാണ്. ഫോണില്‍ ആന്‍ഡ്രോയിഡ് 12 സോഫ്റ്റ്വെയര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിന് ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഫോണിന്റെ പ്രൈമറി ക്യാമറ സെന്‍സര്‍ 50 മെഗാപിക്‌സലാണ്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ 18 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ഉണ്ട്. ഫോണിന് 191 ഗ്രാം ഭാരവും 8.42 മില്ലിമീറ്റര്‍ കനവുമാണ് ഉള്ളത്.

 

 

Leave A Reply